Payyanur Sub.Dist.


നിങ്ങളുടെ സിസ്റ്റത്തില്‍ ഒന്നിലധികം ക്ലോക്കുകള്‍ ഒരുമിച്ചു വരാന്‍ 
നിങ്ങളുടെ സിസ്റ്റത്തില്‍ വ്യത്യസ്ത പ്രദേശങ്ങളിലെ സമയം ഒരുമിച്ച്‌ ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നുണ്ടോ?
വിദേശങ്ങളിലുള്ളവരുമായി ചാറ്റ്‌ ചെയ്യാനും മറ്റും സമയം ക്രമീകരിച്ചിരിക്കുന്നവര്‍ക്ക്‌ ഇത് ഏറെ പ്രയോജനം ചെയ്യും. വിന്‍ഡോസ്‌ വിസ്റ്റ ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഉദാഹരണമായി ഇന്ത്യയിലെ ഒരു കമ്പ്യൂട്ടറില്‍ കുവൈറ്റിലേയും സാന്റിയാഗോയിലേയും സമയം കൂടി ഉള്‍പ്പെടുത്തുന്നതെങ്ങനെയെന്ന്‌ താഴെ കൊടുത്തിരിക്കുന്നു.
  1. ടാസ്ക്ബാറിലെ സിസ്റ്റം ട്രേയില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്ത്‌ Adjust Date/Time ക്ലിക്ക്‌ ചെയ്യുക.
  2. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന Date and Time ഡയലോഗ്‌ ബോക്സില്‍ Date and Time ആണ്‌ സെലക്ട്‌ ആയിട്ടുണ്ടാകുക. ഇവിടെ നിങ്ങളുടെ സിസ്റ്റത്തിലെ സമയമായിരിക്കും ക്രമീകരിച്ചിരിക്കുന്നത്‌. അതായത്‌ ഇന്ത്യയിലെ സമയം. അത്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തുക. മാറ്റമെന്തെങ്കിലുമുണ്ടെങ്കിൽ അത്‌ ചെയ്യുക.
  3. ഇനി Additional Clocks എന്ന ടാബ്‌ ക്ലിക്ക്‌ ചെയ്യുക.
  4. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഡയലോഗ്‌ ബോക്സില്‍ രണ്ട്‌ ക്ലോക്കുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള സംവിധാനമുണ്ട്‌. അതിനായി ആദ്യം Show this clock എന്ന ചെക്ക്‌ ബോക്സുകള്‍ രണ്ടും ടിക്ക്‌ ചെയ്യുക.
  5. അതിനു ശേഷം Select time zone എന്ന ഡ്രോപ്ഡൗണ്‍ ലിസ്റ്റില്‍ ആദ്യത്തേതില്‍ Kuwait, Riyadh-ഉം രണ്ടാമത്തേതില്‍ Santiago-യും സെലക്ട്‌ ചെയ്യുക.
  6. ഇനി Enter display name എന്ന ടെക്സ്റ്റ് ബോക്സില്‍ ആദ്യത്തേതില്‍ Kuwait Time എന്നും രണ്ടാമത്തേതില്‍ Santiago എന്നും നല്‍കി Apply ചെയ്ത്‌ OK അമര്‍ത്തുക.
ഇനി നിങ്ങളുടെ സിസ്റ്റം ട്രേയിലെ ക്ലോക്കിന്‌ മുകളില്‍ മൗസ്‌ വെച്ചു നോക്കൂ. Local Time-നു പുറമെ Kuwait Time, Santiago എന്നീ രണ്ടിടങ്ങളിലെ സമയം കൂടി ഇവിടെ വന്നില്ലേ?
 
0 


HTML Comment Box is loading comments...

*/ -->