ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികള്‍ക്ക് ദ്വിദിന ഹാര്‍ഡ് വെയര്‍ പരിശീലനം

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 25,000 കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളില്‍ ഉളവാക്കുക, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുക, സോഫ്റ്റ്വെയര്‍ ഇന്‍സ്റലേഷന്‍ ട്രബിള്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പരിശീലന ലക്ഷ്യങ്ങള്‍. സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഐടി പശ്ചാത്തലസൌകര്യം ഫലപ്രദമായി ഉപയോഗിക്കാനും പരിപാലിക്കാനും തകരാറുകള്‍ പരിഹരിക്കാനും അദ്ധ്യാപകരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സബ്ജില്ലകളിലെ വിവിധ സ്ക്കളുകളിലായി ക്രമീകരിച്ചിരിക്കുന്ന പരിശീലനകേന്ദ്രങ്ങളില്‍ ഒരു ബാച്ചില്‍ 40 കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡിസംബര്‍ 26 മുതല്‍ 31 വരെ കാലയളവില്‍ നടത്തുന്ന ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം. ആദ്യദിവസം കമ്പ്യൂട്ടറിന്റെ ഘടകങ്ങള്‍ പരിചയപ്പെടുത്തുക, അനുബന്ധ ഉപകരണങ്ങള്‍ പരസ്പരം ഘടിപ്പിക്കുക, ഓപ്പറേറ്റിങ് സിസ്റം ഉപയോഗിച്ച് ഹാര്‍ഡ്വെയര്‍ വിവരങ്ങള്‍ ശേഖരിക്കുക, വിവിധ പോര്‍ട്ടുകള്‍ ബന്ധിപ്പിക്കുക, ടെര്‍മിനലുകള്‍ കമാന്റുകള്‍ നല്‍കുക എന്നിങ്ങനെ ആറ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വിവിധ ബാച്ചുകളായി തിരിഞ്ഞ് ചെയ്തുനോക്കും. പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കിന്റെ കേബിള്‍ അല്പം ഇളക്കി മാറ്റി പവര്‍ ഓണ്‍ ചെയ്താല്‍ മോണിറ്ററില്‍ എന്തു സന്ദേശം പ്രത്യക്ഷപ്പെടും? ഇത് എങ്ങനെ സംഭവിക്കുന്നു? ഇതിന്റെ പരിഹാരം എന്ത്? തുടങ്ങിയ എട്ട് പ്രവര്‍ത്തനങ്ങളാണ് രണ്ടാം ദിവസം കുട്ടികള്‍ക്കായി പരിശീലനത്തിന് നല്‍കിയിട്ടുള്ളത്. ശബ്ദ ഫയലുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതു മുതല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഓപ്പറേറ്റിങ് സിസ്റങ്ങള്‍ ഡിവിഡി ഡ്രൈവ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലും നെറ്റ് ബുക്കുകളിലും ഇന്‍സ്റാള്‍ ചെയ്യാന്‍ ആവശ്യമായ സ്റ്റാര്‍ട്ടര്‍ ഡിസ്കുകള്‍ തയാറാക്കുന്നത് വരെ രണ്ടാം ദിവസത്തെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂളില്‍ നിന്ന് പരമാവധി പത്ത് കുട്ടികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
പരിശീലന പരിപാടിയുടെ മൊഡ്യൂള്‍
റിസോഴ്സ് പേര്‍സണ്‍സ് ട്രെയിനിംഗ് മോഡ്യൂള്‍

ചുമതലയുള്ള അധ്യാപകര്‍ പരിശീലനകേന്ദ്രങ്ങളില്‍ വെച്ച് പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരങ്ങള്‍ ഐ ടി സ്ക്കൂളിന്റെ ഹാര്‍ഡ് വെയര്‍ പരിശീലന രജിസ്ട്രേഷനുള്ള ഈ ലിങ്കില്‍ ലോഗിന്‍ ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.ഇതോടൊപ്പം ഈ സൈറ്റില്‍  പരിപാടിയുടെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

രണ്ടുദിവസത്തെ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് സെന്ററുകളില്‍നിന്നും തയ്യാറാക്കി നല്‍കേണ്ട രേഖകള്‍ താഴെനിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..
  1. രജിസ്ട്രേഷന്‍
  2. അറ്റന്‍ഡന്‍സ്
  3. അക്വിറ്റന്‍സ്
  4. കോമ്പ്രഹന്‍സീവ് റിപ്പോര്‍ട്ട്
  5. അനക്സര്‍ 3
  6. ലാബ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്

ICT SUPPLY

ICT Supply Online entry നടത്തി ഹാര്‍ഡ് കോപ്പി DRC ല്‍ എത്തിക്കുക. IT Advisory Committee യോഗം  ചേര്‍ന്ന് ലിസ്റ്റ് അംഗീകരിച്ച തീയ്യതി ഹാര്‍ഡ് കോപ്പിയില്‍ രേഖപ്പെടുത്തണം.